വീണ്ടും ടാറ്റൂ പീഡനം; വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചതായി പരാതി

പാലാരിവട്ടത്തെ ടാറ്റൂ സ്ഥാപനത്തിലെ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. വിവാഹ വാഗ്‌ദാനം നൽകി ടാറ്റൂ ആർട്ടിസ്റ്റ് കാസർകോട്‌ സ്വദേശി കുൽദീപ് കൃഷ്‌ണ‌‌ പീഡിപ്പിച്ചതായി മലപ്പുറം സ്വദേശിനിയാണ്‌ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്‌. പാലാരിവട്ടം പൊലീസ്‌ ഇയാൾക്കെതിരെ കേസെടുത്തു.

പാലാരിവട്ടം ഡീപ് ഇങ്ക്‌ ടാറ്റൂ സ്ഥാപനത്തിലെ മുൻ മാനേജരായ യുവതിയാണ്‌ കുൽദീപ് കൃഷ്‌ണ‌‌‌‌യ്‌ക്കെതിരെ പരാതി നൽകിയത്. സ്വർണ്ണവും പണവുമടക്കം കുൽദീപ്‌ തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്‌.

ടാറ്റൂ ചെയ്യുന്നത്‌ പഠിപ്പിച്ചു തരാമെന്നും കുൽദീപ്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. സ്വകാര്യ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here