
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഫെബ്രുവരി 28നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് 31-ാം ദിനത്തിലാണ് ചിത്രം ഒിടിടിയില്‍ റിലീസ് ചെയ്തിരിക്കുന്നത്.
മാസ് കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പ്പെടുന്ന മോഹന്‍ലാല്‍ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. പുലിമുരുകന്‍ അടക്കം മികച്ച വിജയം നേടിയിട്ടുള്ള ചിത്രങ്ങളുടെ രചയിതാവ് ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.
ചിത്രം ഫെബ്രുവരി 18ന് ലോകമാകെ 2700 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. ചിത്രത്തിന് മികച്ച ഓപണിംഗ് കളക്ഷനും ലഭിച്ചിരുന്നു. ആദ്യ മൂന്ന് ദിനങ്ങളിലെ ആറാട്ടിന്റെ ആഗോള ഗ്രോസ് കളക്ഷന്‍ 17.80 കോടിയാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
ചിത്രത്തില്‍ വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത തുടങ്ങി വലിയ താരനിരയാണ് അണിനിരന്നിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here