ഒരു ജാഥയായിട്ടാണ് വീ ടീം അവാർഡ് വാങ്ങാൻ വന്നത് എന്ന് മമ്മൂട്ടി

മികച്ച സാമൂഹികോന്മുഖ
സംരംഭകത്വത്തിനുള്ള കൈരളി ജ്വാലാ പുരസ്കാരം – ടീം ‘വീ’യ്ക്ക് ആണ് നൽകിയത്.മമ്മൂട്ടിയുടെ പ്രസംഗത്തിൽ പറയും പോലെ ഒരു ജാഥയായിട്ടാണ് വീ ടീം അവാർഡ് വാങ്ങാൻ വന്നത്.പതിമൂന്നു സ്ത്രീകൾ ഒരുമിച്ച് അവാർഡ് വാങ്ങാൻ എത്തിയ കാഴ്‌ച സന്തോഷം നൽകുന്നതായിരുന്നു ഇനിയും ഒരുപാട് മുൻപോട്ട് പോകാനുണ്ട് എന്നതാണ് വീ ടീമിന് പറയാനുള്ളത്.മമ്മൂട്ടിയിൽ നിന്നേറ്റു വാങ്ങിയ പുരസ്‌കാരം വലിയ പ്രചോദനമെന്നും അവർ പറഞ്ഞു.3 വർഷത്തെ ഇടവേളക്ക് ശേഷം കൈരളി ജ്വാല പുരസ്‌കാരം എറണാകുളം റാഡിസൺ ബ്ലൂവിൽ ഇന്നലെ നടന്നു.പ്രളയവും കൊവിഡും നൽകിയ ഇടവേളകൾക്ക് ശേഷം ആദ്യമായി കേരളത്തിൽ നടക്കുന്ന പുരസ്കാര ദാനചടങ്ങായിരുന്നു ഇന്നലെ നടന്നത് .മമ്മൂട്ടി പങ്കെടുത്ത ചടങ്ങിൽ മന്ത്രി വീണ ജോർജ്, ജോൺ ബ്രിട്ടാസ് എം പി, കൊച്ചി മേയർ എം അനിൽ കുമാർ ,കൈരളി ടി വി ഡയറക്ടേഴ്സ് എന്നിവർ പങ്കെടുത്തു.യുവ വനിതാ സംരംഭകരെ ആദരിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി കൈരളി ടി വി ഏര്‍പ്പെടുത്തിയതാണ് ജ്വാല പുരസ്കാരം .

ഐ ടി രംഗത്തേയ്ക്കു നോക്കിയാൽ ആദ്യം കാണുക സ്ത്രീകളുടെ പ്രശ്നങ്ങളായിരിക്കും. ഈ അവസ്ഥയാണ് വീയുടെ സൃഷ്ടിക്ക് കാരണമായത്. ഈ മേഖലയിൽ സ്ത്രീ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഏറ്റെടുക്കുന്ന സംരംഭം ആണ് വീ.ഐ ടി മേഖലയിൽ പകുതിയിലേറെ സ്ത്രീകളാണ് എന്നാൽ, ഐ ടി സ്ഥാപനങ്ങളുടെ തലപ്പത്തുള്ള സ്ത്രീകൾ ഒരു ശതമാനം മാത്രം. എന്തുകൊണ്ടാണ്ഇങ്ങനെ? ആ ചോദ്യം വീ ചോദിച്ചു. ഐ ടിയിലെ സ്ത്രീയെ ശക്തയാക്കാൻ,സജ്ജയാക്കാൻ പദ്ധതിയാവിഷ്കരിച്ചു. നേതൃത്വശേഷിക്കുറവ് ആരോപിക്കപ്പെട്ട് താ‍ഴേത്തലങ്ങളിൽ ഒതുങ്ങുന്നവർക്കു തുണയായി. ഇതുവരെ രണ്ടായിരത്തിലേറെ സ്ത്രീകൾക്ക് സാങ്കേതികവും പ്രൊഫഷനലും മാനസികവുമായ പരിശീലനം നല്കി. അതിലൂടെ ഐ ടി മേഖലയിലെ സ്ത്രീകൾ പ്രൊഫഷനൽ നേട്ടങ്ങൾ എത്തിപ്പിടിക്കുകയാണ് – നമ്മുടെ ഐ ടി മേഖലയിൽ നടക്കുന്ന നിശ്ശബ്ദമായ സ്ത്രീശാക്തീകരണയത്നം.

വീഡിയോ കാണാം https://fb.watch/bSDcF9uC_B/  

വിവാഹത്തോടെ ജോലി വിടേണ്ടി വരുന്നവർ, അമ്മയാകുന്നതോടെ
വീട്ടിലൊതുങ്ങേണ്ടി വരുന്നവർ… ഐ ടിയിലെ സ്ത്രീത്വം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ചിലത്. തിരുവനന്തപുരം ടെക്നോപാർക്കിൽ ചൈൽഡ് കെയർ സെന്റർ തുടങ്ങിയാണ് വീ അതിന് ഉത്തരം കണ്ടെത്തിയത്. കുട്ടികളെ നോക്കാൻ ആരുമില്ലാത്ത ടെക്നോപാർക്ക് ജീവനക്കാരികൾക്ക് ആശ്വാസം. 12 കുടുംബശ്രീ പ്രവർത്തകർക്ക് ജോലിയും. വീ ഇതു ചെയ്യുമ്പോൾ ഐ ടി സ്ഥാപനങ്ങളോടു ചേർന്ന് ക്രഷേ വേണമെന്ന നിയമമുണ്ടാക്കാൻ രാജ്യം ആലോചിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല – മു‍ഴുവൻ മലയാളികൾക്കും
അഭിമാനിക്കാം. നമ്മുടെ നാട്ടിലെ ഒരു കൊച്ചു സംഘടന ഈ മഹാരാജ്യത്തിന്മാതൃകകാട്ടി.

വീ മറ്റൊരു ദൗത്യം കൂടി ഏറ്റെടുത്തിട്ടുണ്ട്. ഏത് ഐ ടി
ജീവനക്കാരിക്കും എന്തു പ്രശ്നം വന്നാലും വീയെ ബന്ധപ്പെടാം. പ്രശ്നം
നേരിടാൻ, മറികടക്കാൻ വീ സഹായിക്കും.
ഐ ടി മേഖല മു‍ഴുവൻ വൻകിടക്കാരുടേതല്ല. ജീവനക്കാരെ
പരിശീലിപ്പിക്കാനാകാത്ത ചെറുകിടക്കാർ ഏറെയുണ്ട്. അവർക്ക് തുണയാകും വിധം ഐ ടി പരിശീലനം നടത്താനും വീ ഉണ്ട്. ഇത്തരം കമ്പനികൾ നല്കുന്ന ചെറിയ പ്രതിഫലത്തെ മുതൽ സ്പോൺസറിംഗിനെവരെ ആശ്രയിച്ചാണ് വീ
പ്രവർത്തിക്കുന്നത്. വീയുടേത് ലാഭേച്ഛയില്ലാത്ത പ്രവർത്തനം. 30 ആജീവനാന്ത അംഗങ്ങളുണ്ട്. 200 വാർഷികാംഗങ്ങളും. എല്ലാവരും ഐ ടി മേഖലയിലുള്ള സ്ത്രീകൾ.എല്ലാവരും തന്നെ സന്നദ്ധപ്രവർത്തകർ. സ്വന്തം ജോലി ക‍ഴിഞ്ഞുള്ള സമയം സ്വന്തം മേഖലയിലെ സഹോദരിമാരെ സഹായിക്കാൻ സന്നദ്ധജോലി ചെയ്യുന്നവർ. വീ ഈ 230 അംഗങ്ങളുടെ കൂട്ടായ്മ. നയിക്കാൻ 10 പേരുള്ള കമ്മിറ്റിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News