ഇടപ്പള്ളിയിൽ വയോധിക മരിച്ച നിലയിൽ; ഫ്ലാറ്റിലെ 12-ാം നിലയിൽ നിന്ന് താഴേക്ക് ചാടിയതെന്ന് നിഗമനം

കൊച്ചിയിലെ ഇടപ്പള്ളിയിൽ ഫ്ലാറ്റിൽ വയോധിക മരിച്ച നിലയിൽ. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 63 കാരിയായ ചന്ദ്രികയാണ് മരിച്ചത്. 12ാം നിലയിൽ നിന്ന് ഇവർ താഴേക്ക് ചാടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭർത്താവിനൊപ്പം ദുബായിൽ താമസിക്കുന്ന ഇവർ ചികിത്സയ്ക്കായാണ് കൊച്ചിയിൽ എത്തിയത്. രാവിലെ നടക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ഇവരുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News