ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു

ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു. ഒഡീഷയിലെ ജജ്പൂരിലെ ഖരാസ്രോത നദിയിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. കുട്ടികളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

വെളിച്ചം കുറവായതിനാല്‍ ഇന്നലെ രാത്രി തെരച്ചില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. ശനിയാഴ്ച ഹോളി ആഘോഷം കഴിഞ്ഞ് കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുട്ടികളില്‍ ഒരാളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് കുട്ടികളും ഒഴുക്കില്‍പ്പെടുകയായിരുന്നു.

അതിനിടെ ഹോളി ആഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ഏരിയയില്‍ യുവാവിനെ കുത്തിക്കൊന്നു. മനോഹര്‍ പാര്‍ക്ക് ഏരിയയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.

ഹോളി ആഘോഷിക്കാന്‍ സഹോദരിയുടെ വീട്ടില്‍ എത്തിയതായിരുന്നു സഹോദരങ്ങളായ പ്രസാദും മനോജും. ഇരുവരും ഉച്ചത്തില്‍ ഗാനം മുഴക്കുന്നതിനെ അയല്‍വാസികള്‍ ചോദ്യം ചെയ്തു. താമസിയാതെ തര്‍ക്കം അക്രമാസക്തമായി. ഇതിനിടെ മനോജിന് കുത്തേറ്റു. മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അക്രമത്തില്‍ യുവാവിന്റെ സഹോദരനും പരുക്കേറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here