ബ്ലാസ്റ്റേഴ്‌സിന് വിജയാശംസയുമായി മമ്മൂട്ടി

ഐഎസ്എല്‍ ഫൈനലില്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി.

‘കാല്‍പ്പന്തിന്റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ…പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍…’ ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങളുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഹൈദരാബാദ് എഫ്‌സിയുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് രാത്രി 7.30നാണ്. മത്സരം നടക്കുന്നത് ഗോവ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ്. രണ്ട് ടീമുകളും ലീഗിലെ ആദ്യ കിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News