ജോലിക്കുപോകാതെ കായകച്ചവടം തുടങ്ങാൻ തീരുമാനിച്ച വർഷ എന്ന പെൺകുട്ടിയും സഹോദരിമാരും

ജോലിക്കുപോകാതെ കച്ചവടം തുടങ്ങാൻ തീരുമാനിച്ച വർഷ എന്ന പെൺകുട്ടിയും സഹോദരിമാരും ഒരുക്കുന്നത് ഒരുപാട് പേർക്കുള്ള വഴികളാണ് .കായം നക്ഷത്രപദവിയുള്ള ഒരു വില്പനവസ്തുവല്ല. ഒരു കാലത്ത് തമി‍ഴ്കച്ചവടക്കാർ “പെരുംകായം, പെരുംകായം” എന്നു വിളിച്ചുപറഞ്ഞ് വീടു കയറിവിറ്റിരുന്നതാണത്. കായം വരുന്നതും, കായം കമ്പനിക്കാർ പരസ്യത്തിനായി വിതരണം ചെയ്യുന്നതുമായ തുണിസഞ്ചി, “കായസഞ്ചി”. അത് പരിഷ്കാരമില്ലായ്മയുടെ അടയാളമായി
പരിഹാസം ഏറ്റുവാങ്ങിയ കാലംപോലുമുണ്ടായിരുന്നു. വില്ക്കാൻ, താരപദവിയില്ലാത്ത
ആ ഉല്പന്നം കണ്ടെടുത്ത് വർഷയും അനിയത്തിമാരും വ്യത്യസ്തയായി.

“കേരളത്തിൽ സംസ്കരിച്ച കായം” അതായിരുന്നു വർഷയുടെ സ്വപ്നം അതിനായി . പിറവത്തെ അഗ്രോ പാർക്കിൽപ്പോയി കായം സംസ്കരണം പഠിക്കുന്നു. കേരളീയർക്കു പ്രിയപ്പെട്ട രുചിയും മണവും തരവുമുള്ള “ത്രീവീസ് കായം” ജനിക്കുന്നു.ഒരുപാട് ട്രയലുകൾ നോക്കി ,പൂപ്പൽ ബാധിക്കാത്ത കയം ഉണ്ടാക്കുന്നതിനായി പല പരീക്ഷണങ്ങൾ നടത്തി. 2019 ജൂലായിൽ വാടക വീട്ടിലെ ഒറ്റമുറിയിൽ രണ്ടു ലക്ഷം രൂപ
മുതൽമുടക്കി . കൂടെ ജോലി ചെയ്യാൻ അച്ഛനമ്മമാരായ പ്രശാന്തും സരളയും അനുജത്തിമാരായ വിസ്മയയും വൃന്ദയും. ത്രീ വീസ് കായം ക്ലിക്ക് ചെയ്തു.

അങ്ങനെ കായത്തിൽ മാത്രം ഒതുങ്ങാൻ ഈ മിടുക്കികൾ തയ്യാറായിരുന്നില്ല. ത്രീ വീസിന് ഇന്ന് 20-ലേറെ ഉല്പന്നങ്ങൾ. കറിപ്പൊടികൾമുതൽ പ്രഭാതപലഹാരങ്ങൾക്കുള്ള പൊടിക്കൂട്ടുകൾവരെ. ഏറ്റവും പുതിയ ഉല്പന്നം “ബനാനാഫിഗ്” – തേനിൽ മുക്കിയുണക്കിയ വാ‍ഴപ്പ‍ഴം. ത്രീ വീസിന് ഇന്ന് അരക്കോടിയുടെ ആസ്തിയുണ്ട്. 20 സ്ഥിരം ജോലിക്കാരുണ്ട്. 80-ലധികം പരോക്ഷജോലിക്കാരുണ്ട്.മാസാമാസം കാൽക്കോടി വിറ്റുവരവുണ്ട്. കേരളത്തിലും മുംബൈയിലും വില്പനയുണ്ട്.
സപ്ലൈകോ, കണ്‍സ്യൂമർ ഫെഡ്, ത്രിവേണി എന്നിവയുടെ രണ്ടായിരത്തിലധികം ഔട്ട്ലെറ്റുകളിലും ആമസോണിലും ഫ്ലിപ്കാർട്ടിലും ഇന്ത്യാമാർട്ടിലും സാന്നിധ്യമുണ്ട്.

ആഗോള വിപണി ലക്‌ഷ്യം വെക്കുന്ന ഇവർ
ആകാശപ്പക്ഷികളുടെ ഹൃദയങ്ങളുള്ള പെൺകരുത്തുകൾ; ഇവർക്കു ചിറകുകൾ നല്കിയത്, കുഞ്ഞുങ്ങളെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന നവകേരളമാണ്. വർഷ-വൃന്ദ-വിസ്മയമാർ അക്ഷരാർത്ഥത്തിൽ മാറുന്ന കേരളത്തിന്റെ മക്കളാണ്.കേരളത്തിന്റെ യുവതയ്ക്ക് ഒരു മാതൃകയായിമാറിയ 3VEES സഹോദരിമാർക്കാണ് യുവസംരംഭകമാർകക്കുള്ള “കൈരളി പുരസ്കാരം”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel