എകെജിസിടി വനിതാ സമ്മേളനം കെ കെ ലതിക ഉദ്ഘാടനം ചെയ്‌തു

എകെജിസിടിയുടെ അറുപത്തിനാലാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന വനിതാ സമ്മേളനം മുൻ എംഎൽഎ കെ കെ ലതിക ഉദ്ഘാടനം ചെയ്‌തു.

തൊഴിലെടുക്കുന്ന സ്‌ത്രീകൾ ആണധികാര കുടുംബഘടനയിൽതന്നെയാണ് ജീവിക്കുന്നത് എന്നതുതന്നെയാണ് ഇന്ന് കേരളീയസമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് കെ കെ ലതിക പറഞ്ഞു.

നിരന്തരമായ സംഘടനാപ്രവർത്തനത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ മാറ്റമുണ്ടാക്കാൻ കഴിയൂ എന്നും അവർ പറഞ്ഞു. എകെജിസിടി വനിതാ സബ് കമ്മറ്റി സംസ്ഥാന കൺവീനർ ഡോ സുമി ജോയ് ഓലിയപ്പുറം അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ സി പി ബേബി ഷീബ സ്വാഗതവും സംസ്ഥാന പ്രവർത്തക സമിതി അംഗം ശ്രീമതി സൗമ്യ എസ് നന്ദിയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News