ഭീഷ്മപർവ്വം സിനിമ കാണാൻ കരുണാലയത്തിലെ അമ്മമാർക്ക് അവസരമൊരുക്കി അമൃതയിലെ സ്റ്റുഡന്റ് പൊലീസ്

പാരിപ്പള്ളി, ചാത്തന്നൂർ കരുണാലായത്തിലെ ഇരുപത്തിയഞ്ചോളം അമ്മമാർക്ക് മമ്മുട്ടിയുടെ പുതിയ സിനിമയായ ഭീഷ്മപർവ്വം കാണാൻ അവസരമൊരുക്കി അമൃതയിലെ സ്റ്റുഡന്റ് പൊലീസ്.

രണ്ടു വർഷം മുൻപുള്ള ക്രിസ്തുമസ്സിന് അമൃതയിലെ SPC കേഡറ്റുകൾ കരുണാലയം സന്ദർശിച്ചപ്പോൾ സിനിമാ കാണാനുള്ള ആഗ്രഹം അമ്മമാർ കേഡറ്റുകളോട് പറഞ്ഞിരുന്നു. മമ്മുട്ടിയുടെയോ മോഹൻലാലിന്റെയോ ഒരു സിനിമ തീയറ്ററിൽ പോയി കാണണം.

അപ്പോൾതന്നെ അമ്മമാർക്ക് കേഡറ്റുകൾ ഉറപ്പുകൊടുത്തു. പക്ഷെ കോവിഡ്‌ പ്രതിസന്ധി മൂലം  അമ്മമാരുടെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞില്ല. ഇടയ്ക്കു കേഡറ്റുകൾ കരുണാലയം സന്ദർശിക്കുമ്പോഴൊക്കെ അമ്മമാർ സിനിമ കാണാൻ കൊണ്ട്പോകുന്നില്ലേ എന്നു അന്വേഷിക്കുമായിരുന്നു.

കോവിഡ്‌ ഏതാണ്ട് ശാന്തമായതോടെ അമ്മമാരുടെ സിനിമാ മോഹം സഫലമാക്കാൻ തന്നെ SPC കേഡറ്റുകൾ തീരുമാനിച്ചു. അമ്മമാർക്ക് സിനിമ കാണാനുള്ള പണം സ്വരൂപിച്ചതും കേഡറ്റുകൾ തന്നെയാണ്.

 പാരിപ്പള്ളി *രേവതി* സിനിമാസിലായിരുന്നു അമ്മമാർക്ക് വേണ്ടിയുള്ള പ്രദർശനം സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ രേവതി സിനിമാസിലെത്തിയ അമ്മമാരെ പാരിപ്പള്ളി ISHO ശ്രീ അൽ ജബാർ,SPC കൊല്ലം സിറ്റി ADNO ശ്രീ അനിൽ കുമാർ, HM ശ്രീമതി ഗിരിജാകുമാരി ‘അമ്മ,PTA പ്രസിഡന്റ് ശ്രീ R ജയചന്ദ്രൻ  രേവതി സിനിമാസ്സിനു വേണ്ടി MD ശശിധരൻ ഉണ്ണിത്താൻ, മാനേജർ സുമേഷ്,CA സൂരജ്, പ്രോജക്ട് കൺസൾട്ടൻറ്റ് ശ്രീ രാധാകൃഷ്ണൻ , PTA വൈസ് പ്രസിഡന്റ് ശ്രീ PM രാധാകൃഷ്ണൻ,CPO മാരായ A സുഭാഷ് ബാബു,ബിന്ദു NR DI ശ്രീ രാജേഷ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.

രേവതി സിനിമാസിന്റെ വകയായി  അമ്മമാർക്കും SPC കേഡറ്റുകൾക്കും ചായയും മധുര പലഹാരങ്ങളും നൽകി. ചാത്തന്നൂർ കരുണാലയം മാനേജർ സിസ്റ്റർ ദീപ്തി എല്ലാവർക്കും നന്ദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News