റഷ്യയില്‍ ഇന്‍സ്റ്റഗ്രാമിന് പകരം വരുന്നു ‘റോസ്ഗ്രാം’…

പ്രമുഖ ആപ്പ് ആയ ഇന്‍സ്റ്റഗ്രാമിന് പകരം റഷ്യയില്‍ റോസ്ഗ്രാം വരുന്നു. റോസ്ഗ്രാം മാര്‍ച്ച് 28 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാകും എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. പേരിലെ സാമ്യതയ്ക്ക് പുറമെ, റോസ്ഗ്രാമിന്റെ രൂപകല്‍പ്പനയും ലേഔട്ടും ഇന്‍സ്റ്റഗ്രാമിനോട് ഏറെ സാദൃശ്യമുണ്ട്.

ട്രന്‍ഡിംഗ് ആപ്പ് ആയ ഇന്‍സ്റ്റാഗ്രാമിന് കഴിഞ്ഞയാഴ്ച റഷ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍ ഏകദേശം 80 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന കണക്ക്.

ഇന്‍സ്റ്റഗ്രാമില്‍ നിന്നും വ്യത്യസ്തമായി ക്രൗഡ് ഫണ്ടിംഗും ചില ഉള്ളടക്കങ്ങള്‍ക്കുള്ള പണമടച്ചുള്ള ആക്സസ്സും പോലുള്ള പ്രത്യേകതകളും റോസ്ഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News