ഭാര്യ മട്ടന്‍ കറി വെച്ചുനല്‍കിയില്ല: പൊലീസില്‍ പരാതിപ്പെട്ട യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ഭാര്യ മട്ടന്‍ കറി പാചകം ചെയ്തില്ലെന്ന് പറഞ്ഞ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെട്ട യുവാവിന് കിട്ടയത് എട്ടിന്റെ പണി. തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് സംഭവം.

വെള്ളിയാഴ്ച മദ്യപിച്ച് വീട്ടിലേക്ക് ആട്ടിറച്ചിയുമായി കയറി വന്ന നവീന്‍ മട്ടന്‍ കറി ഉണ്ടാക്കിതരാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ ഇത് നിഷേധിച്ചതോടെ ഇവര്‍ തമ്മില്‍ വഴക്ക് ഉണ്ടാവുകയും ഇയാള്‍ നൂറില്‍ വിളിക്കുകയുമായിരുന്നു.

100 ല്‍ വിളിച്ച് ഭാര്യ തനിക്ക് മട്ടന്‍ കറി ഉണ്ടാക്കി തരുന്നില്ലെന്ന് പരാതി പറഞ്ഞ നവീനെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പൊലീസ് നവീന്റെ വീട്ടിലെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 290, 510 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് നവീനെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കുന്നതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ചുമത്തുന്ന വകുപ്പുകളാണ് ഇത്.

ആറ് തവണയാണ് നവീന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത്. ആദ്യത്തെ കോളില്‍ വെറുമൊരു തമാശയാണെന്നാണ് പൊലീസ് ധരിച്ചത്. എന്നാല്‍ പിന്നീട് അഞ്ച് തവണ കൂടി ഇതേ കാര്യം പറഞ്ഞ് ഇയാള്‍ വിളിച്ചതോടെ പൊലീസ് വീട്ടിലെത്തി നവീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News