ലൂണ, ഡിയാസ്, വാസ്ക്വേസ് ബ്ലാസ്റ്റേഴ്സിൻറെ ആവേശക്കൂട്ടുകെട്ട്

ഇവാൻ വുകുമനോവിച്ച് പരിശീലകനായ ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അവിശ്വസനീയ കുതിപ്പിന് പിന്നിൽ ഒരു സൂപ്പർ ത്രയം ഉണ്ട്. ലൂണ- വാസ്ക്വേസ് – ഡിയാസ് കൂട്ടുകെട്ട് ഇതിനോടകം തന്നെ ആരാധകമനസിൽ സൂപ്പർ ഹിറ്റായി കഴിഞ്ഞു.

കഴിഞ്ഞ ഏതാനും സീസണുകളിൽ നനഞ്ഞ പടക്കമായിരുന്ന കേരളാ ബ്ലാസ്റ്റേഴ്സ്, ആരാധകരുടെ പ്രിയ ടീമായി വീണ്ടും മാറിയത് ഈ സൂപ്പർ ത്രയത്തിന്റെ വരവോടെയാണ്. നായകൻ അഡ്രിയാൻ ലൂണയും അൽവാരോ വാസ്ക്വേസും ജോർഗെ പെരീരഡിയാസും ചേർനുള്ള ഒരു അഡാർ കോമ്പിനേഷനാണ് ആശാൻ വുകുമനോവിച്ച് എട്ടാം സീസണിൽ സൂപ്പർ ഹിറ്റാക്കിയത്. ലൂയിസ് സുവാറസിന്റെ നാട്ടുകാരനായ ലൂണ അറ്റാക്കിംഗ് മിഡ് ഫീൽഡറായും വിങറായും പുറത്തെടുക്കുന്നത് വിസ്മയ പ്രകടനമാണ്. കളിച്ച 22 മത്സരങ്ങളിൽ നിന്നും 6 ഗോളുകളും 7 അസിസ്റ്റുകളുമാണ് ഈ 29 കാരനുള്ളത്.

കണ്ണഞ്ചിപ്പിക്കുന്ന വേഗതയും അപാരമായ ഡ്രിബ്ലിംഗ് മികവുമായി എതിർ ടീമുകളുടെ പ്രതിരോധത്തെ ആശയക്കുഴപ്പത്തിലാക്കുന്ന അൽവാരോ വാസ്ക്വേസ് ആശാൻ വുകുമനോവിച്ചിന്റെ പ്രിയ ശിഷ്യനാണ്. 30 കാരനായ ഈ സ്പാനിഷ് മുന്നേറ്റ നിര താരം ഇതിനകം നേടിയത് എട്ടു ഗോളുകളാണ്. ഇതിന് പുറമെ രണ്ട് അസിസ്റ്റുകളും ഈ 99 ആം നമ്പർ ജഴ്സിക്കാരന്റെ പേരിലുണ്ട്.

മെസിയുടെ നാട്ടിൽ നിന്നെത്തിയ ജോർഗെ പെരീരഡിയാസാണ് ഈ സൂപ്പർ ത്രയത്തിലെ മൂന്നാമൻ. അതിശയിപ്പിക്കുന്ന ഡ്രിബ്ലിംഗ് മികവാണ് ഈ 31 കാരനെ വേറിട്ട് നിർത്തുന്നത്. ഡെയ്ഞ്ചർ ഡിയാസെന്ന് വിളിപ്പേരുള്ള ഈ താരം ഇതിനകം നേടിയത് എട്ടു ഗോളുകളാണ്.

ചരിത്ര കിരീടം നേടാനുറച്ച് കേരളത്തിന്റെ കൊമ്പന്മാർ ഫറ്റോർദയിൽ നൈസാമുകളെ നേരിടുമ്പോൾ ആരാധകലക്ഷങ്ങളുടെ പ്രതീക്ഷ മുഴുവൻ ഈ സൂപ്പർ ത്രയത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News