ചൈനയിൽ വീണ്ടും കൊവിഡ്‌ മരണം; രണ്ടു പേർ മരിച്ചു

ചൈനയിൽ ഒരു വര്‍ഷത്തിനുശേഷം വീണ്ടും കൊവിഡ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്തു. ശനിയാഴ്ച രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ജിലിനിലാണ്‌ 65, 87 വയസ്സുള്ള രണ്ടുപേര്‍ മരിച്ചത്. ദേശീയ ആരോഗ്യ കമീഷന്‍ അറിയിച്ചതാണ് ഇക്കാര്യം. മരണമടഞ്ഞവർക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു.

കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ നിരവധി നഗരങ്ങളില്‍ ചൈന ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4051 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 2019ല്‍ ചൈനയിലെ വുഹാനിലാണ്‌ ആദ്യം കൊവിഡ്‌ സ്ഥിരീകരിച്ചത്‌.

അതേസമയം, ഏഷ്യയിലെയും യൂറോപ്പിലെയും വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്. വാക്സിനേഷൻ വിപുലീകരിക്കണമെന്നും പകർച്ചവ്യാധി പ്രതികരണ നടപടികൾ ഉയർത്തുന്നതിൽ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഏഷ്യയുടെ ചില ഭാഗങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പത്രസമ്മേളനത്തിൽ ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here