ഹോളി ആഘോഷത്തിനിടെ ഉച്ചത്തില്‍ പാട്ടു വെച്ചു; തര്‍ക്കത്തിന് ഒടുവില്‍ 22 കാരനെ കുത്തിക്കൊന്നു

ഹോളി ആഘോഷത്തിനിടെ ഉച്ചത്തില്‍ പാട്ടു വെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് ഒടുവില്‍ 22 കാരനെ കുത്തിക്കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് മേഖലയിലാണ് സംഭവം.

സഹോദരിയുടെ വീട്ടില്‍ ഹോളി ആഘോഷിക്കാന്‍ എത്തിയതാണ് സഹോദരന്മാര്‍. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മനോജിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഉച്ചത്തില്‍ പാട്ടു വെച്ചതിനെ ചൊല്ലി അയല്‍വാസികള്‍ വഴക്കിടാന്‍ വന്നതായി സഹോദരി പറയുന്നു. അയല്‍വാസികളുടെ ആക്രമണത്തില്‍ സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഹോളി ആഘോഷിക്കാന്‍ സഹോദരിയുടെ വീട്ടില്‍ എത്തിയതായിരുന്നു സഹോദരന്മാര്‍.

വഴക്ക് പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മനോജിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ലക്ഷ്മി പ്രസാദിന്റെ തലയ്ക്കാണ് അടിയേറ്റത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News