മദ്യപാനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു; സംവിധായകന്റെ മകന്‍ കെട്ടിടത്തില്‍ നിന്ന് ചാടി വീണ് മരിച്ചു

ബോളിവുഡ് സംവിധായകന്‍ ഗിരീഷ് മാലിക്കിന്റെ മകന്റെ മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ഹോളി ദിനമായ മാര്‍ച്ച് പതിനെട്ടിനാണ് സംവിധായകന്റെ മകന്‍ മന്നന്‍ (17) മുംബൈയിലെ കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്ന് വീണ് മരച്ചത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മന്നന്റെ മരണം ആത്മഹത്യയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്യപാനം നിര്‍ത്തണമെന്ന് പിതാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സഞ്ജയ് ദത്ത് നായകനായ തോര്‍ബാസ്, മന്‍ വേഴ്‌സസ് ഖാന്‍, ജല്‍ എന്നീ സിനിമകളുടെ സംവിധായകനാണ് ഗിരീഷ് മാലിക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News