ഹോളി ആഘോഷത്തിനിടെ ഓടുന്ന ഓട്ടോയ്ക്ക് നേരെ യുവാവ് വെള്ളം നിറച്ച ബലൂണ്‍ വലിച്ചെറിഞ്ഞു; പിന്നീട് സംഭവിച്ചത്; വീഡിയോ

ഹോളി ആഘോഷത്തിനിടെ ഓടുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ യുവാവ് വെള്ളം നിറച്ച ബലൂണ്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് നിറയെ യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടു.

ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. അപകടത്തില്‍ എത്രപേര്‍ക്ക് പരിക്കേറ്റു എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വഴിയരികില്‍ ഹോളി ആഘോഷിച്ച യുവാക്കളാണ് അപകടത്തിന് കാരണം. ഓട്ടോറിക്ഷ വരുന്നത് കണ്ട് യുവാക്കളില്‍ ഒരാള്‍ കൈയില്‍ ഉണ്ടായിരുന്ന വെള്ളം നിറച്ച ബലൂണ്‍ വലിച്ചെറിയുകയായിരുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞ് കുറച്ചു ദൂരം നിരങ്ങി നീങ്ങിയ ശേഷമാണ് നിന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News