ദിവസവും തൈര് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ ഇതൊക്കെയാണ്…

മിക്ക ആളുകള്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തൈര്. ആഹാരത്തിന്റെ കൂടെ വിഭവമായും ചര്‍മ്മസംരക്ഷണത്തിനായും അങ്ങനെ പല ഉപയോഗങ്ങള്‍ക്കായി തൈര് നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തിനൊപ്പമോ അല്ലാതെയോതൈര് കഴിക്കണമെന്ന് ഡോക്ടര്‍മാരും പലപ്പോഴും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.

തൈരില്‍ ട്രീപ്‌റ്റോപന്‍ എന്ന അമിനോ ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. തൈര് കഴിക്കുന്നത് ദഹനം എളുപ്പമാക്കാനും വളരെയധികം സഹായകമാണ്.

തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനവ്യവസ്ഥയെ സഹായിക്കുന്നത്. തൈരില്‍ കാല്‍സ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കാന്‍ തൈരിന് സാധിക്കും.

വളരെ കുറഞ്ഞ കാര്‍ബും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് തൈര്. ഇത് ശരീരഭാരം കുറയ്ക്കാനും ഏറെ സഹായകമാണ്. തൈരിലെ പ്രോട്ടീന്‍ വയറിലെ കൊഴുപ്പ് ഒഴിവാക്കാന്‍ സഹായിക്കുന്നതോടൊപ്പം മെലിഞ്ഞ പേശികളുടെ അളവ് നിലനിര്‍ത്താനും സഹായിക്കും.

തൈര് കഴിക്കുന്നത് ബോഡി മാസ്സ് ഇന്‍ഡക്‌സ് നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കും. തൈര് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അധിക ഭാരം കുറയ്ക്കാനും സഹായകമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ അകറ്റാനും തൈര് കഴിക്കുന്നത് ഗുണം ചെയ്യുമെന്നും പഠനങ്ങളില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News