എൽ.ജെ.ഡി – ആർ.ജെ.ഡിയിൽ ലയിച്ചു

ശരദ് യാദവ് നേതൃത്വം നല്‍കുന്ന ലോക് താന്ത്രിക്ക് ജനതാദൽ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ ലയിച്ചു. രാജ്യത്ത് ശക്തമായ പ്രതിപക്ഷമുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും . പഴയ ജനതാദളിൽ നിന്നും പിരിഞ്ഞുപോയ പാർട്ടികളെയും സമാന ചിന്താഗതിയുള്ള മറ്റ് പാർട്ടികളെയും ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്നും ലയനത്തിന് ശേഷം ശരദ് യാദവ് പ്രതികരിച്ചു.

ദില്ലിയിൽ നടന്ന ലയന ചടങ്ങിൽ ആർജെഡി നേതാവ് തേജസ്വി യാദവും പങ്കെടുത്തു. അതേസമയം, ആർജെഡിയുമായി ലയിക്കുന്നതിൽ എതിർപ്പ് അറിയിച്ച സംസ്ഥാന ഘടകവുമായി ചർച്ച നടത്തുമെന്ന് എൽജെഡി ദേശീയ നേതൃത്വം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here