‘കണ്ടിട്ടുണ്ട്’ ഹിന്ദിയിലുമെത്തുന്നു; പ്രകാശനം ചെയ്ത് മമ്മൂട്ടി

മലയാളത്തില്‍ ഏറെ പ്രേക്ഷക ശദ്ധ നേടിയ ഹ്രസ്വചിത്രമായ ‘കണ്ടിട്ടുണ്ട്’ന്റെ ഹിന്ദി പതിപ്പ് എത്തുന്നു. ൂത പ്രേതങ്ങളെക്കുറിച്ചുള്ള നാടന്‍ മിത്തുകളില്‍ ഊന്നിയുള്ള മലയാളം അനിമേഷന്‍ ഷോര്‍ട്ട് ഫിലിമാണ് ‘കണ്ടിട്ടുണ്ട്’. പ്രമുഖ പരസ്യചിത്ര സംവിധായകനായ സുരേഷ് എറിയാട്ടിന്റെ അച്ഛന്‍ പിഎന്‍കെ പണിക്കര്‍ മകനോട് പറഞ്ഞിരുന്ന കഥകളാണ് അനിമേഷന്‍ ഷോര്‍ട്ടിന്റെ രൂപത്തിലേക്ക് മാറിയത്.

ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അദിതി കൃഷ്ണദാസാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ സുരേഷ് എറിയാട്ട് ആയിരുന്നു. നാല് മാസങ്ങള്‍ക്കു മുന്‍പാണ് ചിത്രം യുട്യൂബിലൂടെ റിലീസ് ചെയ്യപ്പെട്ടത്.

ചിത്രത്തിന് ഇതിനകം ആറ് ലക്ഷത്തിലധികം കാഴ്ചകളാണ് യുട്യൂബില്‍ ലഭിച്ചിട്ടുള്ളത്. 47,000ല്‍ അധികം ലൈക്കുകളും മൂവായിരത്തിലധികം കമന്റുകളും ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നടന്‍ മമ്മൂട്ടിയാണ് പ്രകാശനം ചെയ്തത്. അച്ഛന്‍ പിഎന്‍കെ പണിക്കരുടെയും സംവിധായിക അദിതി കൃഷ്ണദാസിന്റെയും സാന്നിധ്യത്തില്‍ മമ്മൂട്ടി ചിത്രം കാണുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് സുരേഷ് എറിയാട്ട് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News