പ്രത്യേക ശ്രദ്ധയ്ക്ക്…. 28നും 29നും ബാങ്ക് പണിമുടക്ക്

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. സമരത്തില്‍ പങ്കെടുക്കുമെന്ന് ആള്‍ കേരള ബാങ്ക് എംപ്ളോയിസ് അസോസിയേഷന്‍ അറിയിച്ചു.

ബാങ്ക് സ്വകാര്യവത്കരണം, പുറം കരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ദ്ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് സെക്രട്ടറി ബി. രാംപ്രകാശ് അറിയിച്ചു.

28, 29 തീയതികളില്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിലാണ് ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് സമരം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News