’11 ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു’; ബ്ലാസ്‌റ്റേഴ്‌സിന് ആശംസകളുമായി മമ്മൂക്ക

ഐഎസ്എല്ലില്‍ കലാശപ്പോരിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശംസകളുമായി താരങ്ങള്‍. നടന്‍ മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസിറ്റിലൂടെ ബ്ലാസ്‌റ്റേഴ്‌സിന് ആശംസ നേർന്നു.

‘കാല്‍പ്പന്തിന്റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ..പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍’- മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബ്ലാസ്റ്റേഴ്‌സ് ഇക്കുറി കപ്പടിക്കുമെന്നാണ് കളിയാരാധകരായ രാഷ്ട്രീയ നേതാക്കളും പറയുന്നത്. ജേഴ്‌സിയുടെ നിറം മാറിയാലും ബ്ലാസ്‌റ്റേഴ്‌സിന്റെ നിറം മഞ്ഞയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി വ്യക്തമാക്കി. ലോക ഫുട്‌ബോളില്‍ രാജ്യം കളിക്കുന്നതിന്റെ ഇരട്ടി ആവേശമാണ് ഫൈനല്‍ കാണാനെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. രണ്ടു തവണ ഫൈനലിലെത്തി നഷ്ടപ്പെട്ട കിരീടം ഇക്കുറി ബ്ലാസ്റ്റേഴ്‌സ് നേടുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഇത്ര നല്ലൊരു ടീം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കയറിവാടാ മക്കളേ എന്ന കോച്ചിന്റെ വിളി തന്നെ ധാരാളമായിരുന്നു. ഐഎസ്എല്ലില്‍ കലാശപ്പോരിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശംസകളുമായി താരങ്ങള്‍. നടന്‍ മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസിറ്റിലൂടെ ബ്ലാസ്‌റ്റേഴ്‌സിന് ആശംസ നേര്‍ന്നപ്പോള്‍ സംവിധായകനും നടനുമായ ലാല്‍ കളി തത്സമയം കാണാന്‍ ഗോവയിലെത്തിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ഇക്കുറി കപ്പടിക്കുമെന്നാണ് കളിയാരാധകരായ രാഷ്ട്രീയ നേതാക്കളും പറയുന്നത്. ജേഴ്‌സിയുടെ നിറം മാറിയാലും ബ്ലാസ്‌റ്റേഴ്‌സിന്റെ നിറം മഞ്ഞയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി വ്യക്തമാക്കി. ലോക ഫുട്‌ബോളില്‍ രാജ്യം കളിക്കുന്നതിന്റെ ഇരട്ടി ആവേശമാണ് ഫൈനല്‍ കാണാനെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. രണ്ടു തവണ ഫൈനലിലെത്തി നഷ്ടപ്പെട്ട കിരീടം ഇക്കുറി ബ്ലാസ്റ്റേഴ്‌സ് നേടുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഇത്ര നല്ലൊരു ടീം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കയറിവാടാ മക്കളേ എന്ന കോച്ചിന്റെ വിളി തന്നെ ധാരാളമായിരുന്നു. ആരാധകരുടെ പ്രതീക്ഷകളെ കാത്ത് ബ്ലാസ്റ്റേഴ്‌സ് കിരീടം നേടട്ടെ എന്നാണ് മഞ്ഞപ്പടയെ സ്നേഹിക്കുന്നവർ ഇപ്പോൾ പറയുന്നത്.

ചരിത്ര കിരീടം നേടാനുറച്ച് കേരളത്തിന്റെ കൊമ്പന്മാർ ഫറ്റോർദയിൽ നൈസാമുകളെ നേരിടുമ്പോൾ ആരാധകലക്ഷങ്ങളുടെ പ്രതീക്ഷ മുഴുവൻ ഈ സൂപ്പർ ത്രയത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News