കുഴലപ്പം ഇനി ഈസിയായി വീട്ടിലുണ്ടാക്കാം…

ആവശ്യമായ ചേരുവകള്‍

പച്ചരി 1/2 കിലോഗ്രാം
ചെറിയ ഉള്ളി / സവാള ഒന്നിന്റെ പകുതി
നാളികേരം 2 കപ്പ്
വെളുത്തുള്ളി 3 അല്ലി
ജീരകം 1 ടീസ്പൂണ്‍
എള്ളി 1 ടീസ്പൂണ്‍
വെള്ളം 1 കപ്പ്
ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

– പച്ചരി വെള്ളത്തില്‍ 4 മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക. പിന്നീട് വെള്ളം തോര്‍ത്തി പൊടിച്ചെടുക്കുക.
– അരിപ്പാടിയും നാളികേരവും യോജിപ്പിച്ച് 1 മണിക്കൂര്‍ വയ്ക്കുക.
– ഗ്രൈന്‍ഡറില്‍ തേങ്ങയും വെളുത്തുള്ളിയും ഉള്ളിയും ജീരകവും ഉപ്പും വെള്ളവും ചേര്‍ത്ത് നല്ലതായി അരയ്ക്കുക.
– ഒരു വലിപ്പമുള്ള പാത്രത്തില്‍ അരിപ്പൊടിയിട്ട് ഇളകുക. കുറച്ചുവെള്ളം പോയിക്കഴിഞ്ഞു മീഡിയം ചൂടില്‍ തേങ്ങയരച്ചത് ചേര്‍ത്ത് നന്നായി ആവി വരുന്നതുവരെ ഇളക്കുക.
– പിന്നെ തീയണച്ച് അരിപ്പൊടി വേറൊരു പാത്രത്തിലേക്ക് മാറ്റുക.
– അതില്‍ എള്ളും ആവശ്യത്തിന് ഉപ്പുംചേര്‍ത്തു ചൂടോടെ തന്നെ അമര്‍ത്തി കുഴക്കുക. മാവു കട്ടി കൂടിയെങ്കില്‍ കുറച്ച് വെള്ളം ഇടയ്ക്കിടക്ക് ചേര്‍ത്ത് 6-7മിനിറ്റ് കുഴയ്ക്കുക.
– കൂടുതല്‍ കുഴച്ചാല്‍ കുഴലപ്പം നല്ലവണം പൊങ്ങും. ഇത് ചെറിയ ബോളാക്കി ഒരു നനഞ്ഞ തുണികൊണ്ടു മൂടിവയ്ക്കുക. ഇത് വട്ടത്തില്‍ പരത്തിയെടുക്കാം. ഒരു തടി തവയില്‍ കുഴലപ്പത്തിന്റെ ഷേപ്പില്‍ ആക്കുക. പാനില്‍ എണ്ണയൊഴിച്ചു കുഴലപ്പം വറുത്തെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News