പഞ്ചാബിലെ പുതിയ അഡ്വക്കറ്റ് ജനറലിന്റെ ഫീസ് വെറും ഒരു രൂപ

ലീഗല്‍ ഫീസായി ഒരുരൂപ മാത്രം വാങ്ങി പഞ്ചാബിലെ പുതിയ അഡ്വക്കറ്റ് ജനറല്‍ അന്‍മോല്‍ രത്തന്‍ സിദ്ദു. സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും പൂര്‍ണ്ണ സുതാര്യതയോടെ കേസുകള്‍ കൈകാര്യം ചെയ്യുമെന്നും അന്‍മോല്‍ രത്തന്‍ സിദ്ദു പറഞ്ഞു. സര്‍ക്കാരിന് ചെലവിന്റെ ഭാരമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച സാമൂഹിക സേവനത്തിനുള്ള പബാബിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പര്‍മന്‍ പത്ര പുരസ്‌കാരം അന്‍മോലിന് ലഭിച്ചിട്ടുണ്ട്.

1958 മെയ് ഒന്നിന് കര്‍ഷക കുടുംബത്തില്‍ ജനിച്ച അന്‍മോല്‍ ഗ്രാമത്തിലെ സ്‌കൂളിലാണ് പഠിച്ചത്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. 1981 മുതല്‍ 1982 വരെ സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. 1985-ല്‍ അഭിഭാഷകനായി പ്രൊഫഷണല്‍ കരിയര്‍ തുടങ്ങി. 2005 വരെ ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News