തൊടിയില്‍ കിടക്കുന്ന ഈ ചെറു ചെടിയെ ഇനി ശ്രദ്ധിക്കാതെ പോകരുതേ…

നമ്മുടെ പറമ്പിലും മുറ്റത്തും വഴികളിലുമൊക്കെയായി സുലഭമായി കാണുന്ന ഏറെ ഔഷധഗുണമുള്ള ഒരു ചെറു സസ്യമാണ് കുറുന്തോട്ടി. എന്നാല്‍ ഇതിന് ഇത്രയധികം ഔഷധ ഗുണമുണ്ടെന്ന് പലര്‍ക്കുമറിയില്ല. കേരളത്തില്‍ സാധാരണയായി കണ്ടുവരുന്ന ഔഷധച്ചെടിയാണ് ആനക്കുറുന്തോട്ടി.

വാതത്തിന് വളരെ ഫലപ്രദമായ ഒരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിന് ഉപയോഗിക്കുന്ന എല്ലാത്തരം അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേര്‍ക്കാറുണ്ട്. ഹൃദ്രോഗം, ചതവ്, മര്‍മ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേര്‍ത്ത കഷായവും അരിഷ്ടവുമാണ് ഉപയോഗിക്കുന്നത്.

ആനക്കുറുന്തോട്ടിയുടെ ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെക്കാനും ഉപയോഗിക്കാം. കാല്‍പുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ധാര കോരുന്നത് വളരെ ഫലപ്രദമാണ്. വാതരോഗശമനത്തിനും ഹൃദയസ്പന്ദനം ത്വരിതപ്പെടുത്തുന്നതിനും കുറുംന്തോട്ടി മികച്ചതാണ്. ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ് കുറുന്തോട്ടി. ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാര്‍പ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേരുവയാണ്.

പ്രധാന ഉപയോഗങ്ങള്‍ നോക്കാം-

-വയറിളക്കം മാറാനും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.

-മൈഗ്രേന്‍ മാറാനും സഹായിക്കുന്ന മരുന്നാണിത്.

-അനാള്‍ജിക് ഗുണമുള്ളതിനാല്‍ ഇതിന്റെ വേരുകള്‍ ചവയ്ക്കുന്നത് പല്ലുവേദന കുറയ്ക്കുന്നു.

-സ്ത്രീകളിലെ പ്രധാന പ്രശ്‌നമായ അസ്ഥിസ്രാവം അഥവാ വെള്ളപോക്ക് തടയുന്നു.

-പ്രസവം സുഖകരമാക്കുന്നതിനും കുറുന്തോട്ടി കഷായം അത്യുത്തമമാണ്.

-ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മാറ്റാനും സഹായിക്കുന്നു.

-തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറെ ഗുണമുണ്ടാകുന്ന ഒന്നാണിത്.

-ഓര്‍മ്മക്കുറവ് പരിഹരിക്കാനും ഉത്തമമാണ്.

-കുറുന്തോട്ടി ഉണക്കി പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിച്ചാല്‍ ക്ഷയ രോഗത്തില്‍ നിന്നും മുക്തി നേടാം.

-ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു.

-ഇത് താളിയായി ഉപയോഗിക്കുന്നത് മുടിക്ക് കറുപ്പും കട്ടിയും കൂട്ടുന്നു.

-ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കൂട്ടാന്‍ കഴിയുന്ന ഒരു മരുന്നു കൂടിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News