ദേശീയ പാത 66-ന്റെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടര്‍ ഭൂമിയില്‍ 988.09 ഹെക്ടര്‍ (91.77%) ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 25% സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.
ദേശീയ പാത 66-ന്റെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടര്‍ ഭൂമിയില്‍ 988.09 ഹെക്ടര്‍ (91.77%) ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 25% സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. അതിനായി ഇതുവരെ 5311 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ദേശീയ പാത അതോറിറ്റിക്ക് നല്‍കി.
2011-16 കാലഘട്ടത്തില്‍ എങ്ങുമെത്താതെ മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതി യാഥാര്‍ത്ഥ്യമായത് കേരളത്തിന്റെ വികസനത്തിന് അത് അനിവാര്യമാണെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഉറച്ച ബോധ്യവും നടപ്പാക്കണമെന്ന നിശ്ചയദാര്‍ഢ്യവും കാരണമാണ്.
സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ തുകയുടെ 25% വഹിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും അര്‍ഹരായ എല്ലാവര്‍ക്കും അതു ലഭിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തു. അതേ തുടര്‍ന്ന്, തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടു. ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയും ചെയ്തു.
അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ സ്വപ്നപദ്ധതിയാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. ജനകീയ വികസനത്തിന്റെ ബദല്‍ മാതൃകയായി ദേശീയ പാത-66-ന്റെ വികസനം ചരിത്രത്തില്‍ അടയാളപ്പെടുത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റം കേരളത്തിന്റെ സര്‍വോന്മുഖമായ വികസനത്തിനു കൂടുതല്‍ ഊര്‍ജ്ജം പകരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.