കെഫോണ്‍ പദ്ധതിയില്‍ സഹകരിക്കാന്‍ തയ്യാര്‍; മുഖ്യമന്ത്രിക്ക് BSNL ചീഫ് ജനറല്‍ മാനേജര്‍ നിവേദനം നല്‍കി

കേരളാ സര്‍ക്കാരിന്റെ KFON പദ്ധതിയില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണെന്നറിയിച്ച് BSNL ചീഫ് ജനറല്‍ മാനേജര്‍ സി വി വിനോദ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. KFON പ്രോജക്ടില്‍ BSNL-ന്റെ നെറ്റ്വര്‍ക്ക് കഴിവുകളും വൈദഗ്ധ്യവും പരസ്പര പ്രയോജനകരമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് നിവേദനത്തിലൂടെ നല്‍കിയത്. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ കണക്റ്റിവിറ്റി നല്‍കുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും കേരള സര്‍ക്കാരുമായി സഹകരിക്കുവാന്‍ തയ്യാറാണെന്നും ഉറപ്പ് നല്‍കി.

കേരളത്തില്‍ 4ജി സേവനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പ്രധാനമന്ത്രി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ടെലികോം മന്ത്രാലയം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം , എറണാകുളം നഗരങ്ങളില്‍ 4ജി സേവനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുന്നതായും CGM മുഖ്യമന്ത്രിയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here