തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍ നിന്ന് വീണ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തും : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം നേമം മണ്ഡലത്തിലെ അമ്പലത്തറ പുത്തന്‍പള്ളി വാര്‍ഡിലെ മൂന്നാറ്റുമുക്കില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍ നിന്ന് വീണ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് നേമം മണ്ഡലം എം എല്‍ എയും പൊതു വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രിയുമായ വി ശിവന്‍കുട്ടി. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും.

വീട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യവും കൃത്യമായി അന്വേഷിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News