ഗായത്രി സുരേഷ് നായികയാകുന്ന ‘എസ്‌കേപ്പ്’ തിയേറ്ററുകളിലേക്ക്

മലയാളത്തിലെ ആദ്യ സൈക്കോ ത്രില്ലര്‍ ചിത്രം എസ്‌കേപ്പ് മാര്‍ച്ച് 25 ന് തിയേറ്ററുകളിലെത്തും. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സര്‍ഷിക്ക് റോഷനാണ്.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയുമാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സര്‍ഷിക്ക് റോഷനാണ്.

ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗര്‍ഭിണിയും സുഹൃത്തും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഗായത്രി സുരേഷാണ് ഗര്‍ഭിണിയുടെ വേഷത്തില്‍ എത്തുന്നത്. നേരത്തേ ചിത്രത്തില്‍ ഗായത്രി സുരേഷ് ജാസി ഗിഫ്റ്റിനൊപ്പം പാടിയ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News