സ്വയം ട്രോളി എ എ അസീസ്; ആര്‍ എസ് പി വോട്ടില്ലാത്ത പാര്‍ട്ടിയെന്ന് പരിഹാസം

ജെബി മേത്തറിനെതിരെയുള്ള വിവാദ പ്രസ്താവനയ്ക്ക് ശേഷം സ്വയം ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ എസ് പി നേതാവ് എ എ അസീസ്. ആര്‍ എസ് പി വോട്ടില്ലാത്ത പാര്‍ട്ടിയെന്നാണ് എ എ അസീസ് പറഞ്ഞത്. രാജ്യസഭാ സീറ്റില്‍ ആര്‍ എസ് പിക്ക് അവകാശം ഇല്ലേ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അസീസിന്റെ ട്രോള്‍.

ഞങ്ങള്‍ക്ക് എം എല്‍ എമാര്‍ പോലും ഇല്ലെന്ന് അറിയില്ലേ എന്നും സീറ്റ് ചോദിച്ചാല്‍ അത് അതിമോഹമാവില്ലേ എന്നും എ എ അസീസ് സ്വയം ട്രോളിക്കൊണ്ട് പ്രതികരിച്ചു.

അതേസമയം, ജെബി മേത്തര്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ മലക്കം മറിഞ്ഞിരിക്കുകയാണ് എ എ അസീസ്. ജെബി മേത്തറുടേത് പേയ്‌മെന്റ് സീറ്റ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും താന്‍ പറയാത്ത കാര്യമാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here