ചങ്ങനാശേരിയില്‍ ബാഗ് ബസ്സിന്റെ കമ്പിയില്‍ കുരുങ്ങി യാത്രക്കാരന്‍ മരിച്ചു

ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാരന് ദാരുണാന്ത്യം. ചെത്തിപ്പുഴ സ്വദേശി ടോണി ജോസ് ആണ് മരിച്ചത്. ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ മറ്റൊരു ബസ്സിന്റെ അടിയില്‍ പെടുകയായിരുന്നു.

ടോണിയുടെ ബാഗ് ബസ്സിന്റെ കമ്പിയില്‍ കുരുങ്ങിയതാണ് അപകട കാരണമായത്. ബസ്സിന്റെ പിന്‍ചക്രം തലയിലൂടെ കയറി ഇറങ്ങുകയാണ് ടോണി മരിച്ചത്. വര്‍ഷങ്ങളായി ചങ്ങനാശേരിയില്‍ ഡെക്കറേഷന്‍ സ്ഥാപനം നടത്തിവരികയായിരുന്നു ടോണി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News