കൊവിഷീല്‍ഡ് വാക്സിന്‍റെ രണ്ടാം ഡോസിന്റെ സമയപരിധി കുറച്ചു

സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഷീല്‍ഡ് വാക്സിന്‍റെ രണ്ടാം ഡോസിന്റെ സമയപരിധി കുറച്ചു. എട്ടാഴ്ചക്ക് ശേഷം ഇനി രണ്ടാം ഡോസ് വാക്സിനെടുക്കാം.

ആദ്യം ഡോസിന് ശേഷം 12 ആഴ്ചക്ക് ശേഷമാണ് നിലവില്‍ രണ്ടാം ഡോസ് വാക്സിന് എടുക്കാനാവുക. പുതിയ തീരുമാനം അനുസരിച്ച് 8 മുതല് 16 ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസ് വാക്സിനെടുക്കാം.

നേരത്തെ ഇത് 12 മുതല്‍ 16 വരെയായിരുന്നു. വാക്‌സിനേഷനുള്ള സാങ്കേതിക ഉപദേശക സമിതിയുടേതാണ് നിര്‍ദേശം. എന്നാല്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സീന്റെ  ഡോസുകള്‍ തമ്മിലെ ഇടവേളയില്‍ മാറ്റമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News