‘കശ്മീര്‍ ഫയല്‍സ്’ 100 കോടി കടന്നു; കേരളത്തില്‍ 108 തിയേറ്ററുകളിലേക്ക് പ്രദര്‍ശനം ഉയര്‍ന്നു

വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയുടെ ‘ദി കശ്മീര്‍ ഫയല്‍സ്’ 100 കോടി ക്ലബ്ബില്‍ ഇടം നേടി കുതിപ്പ് തുടരുന്നു. ചിത്രം ആദ്യ വ്യാഴാഴ്ച 18 കോടി് നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉത്തരേന്ത്യയിലുടനീളം പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നോട്ട് പോകുകയാണ്.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേരളത്തില്‍ കേവലം രണ്ടു സ്‌ക്രീനുകളില്‍ തുടങ്ങി നിലവില്‍ 108 സ്‌ക്രീനുകളിലേക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ചിത്രം ഡല്‍ഹിയില്‍ ഗംഭീര പ്രദര്‍ശനം നേടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ ചിത്രം വന്‍ പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ച, ചിത്രം 18.25 കോടി നേടി എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടി. ഈയിടെ അനുപം ഖേര്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ചിത്രം ലോകമെമ്പാടും 100 കോടി കടന്നതിലുള്ള നന്ദി രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here