വണ്ണം കുറയ്ക്കാനും രോഗങ്ങള്‍ നിയന്ത്രിക്കാനും ഇനി ഹുന്‍സ ടീ…

അമിതവണ്ണവും പ്രമേഹവും കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇനി മുതല്‍ ഹുന്‍സാ ടീ ശീലമാക്കാം

ആവശ്യമായ ചേരുവകള്‍

വെള്ളം – രണ്ടു കപ്പ് (ആവശ്യത്തിന് )

ഏലയ്ക്ക – മൂന്നെണ്ണം

പട്ട – വലിയ കഷ്ണം

പുതിനയില – ആറെണ്ണം

ശര്‍ക്കര / ചക്കര – പത്തു ഗ്രാം ( മധുരം വേണ്ടവര്‍ മാത്രം ചേര്‍ത്താല്‍ മതി )

തുളസിയില – എട്ട് എണ്ണം ( പകരം ഒരു ടീസ്പൂണ്‍ ഡ്രൈഡ് ബേസില്‍ ചേര്‍ക്കാം )

തേയില – ഒരു നുള്ള് ( നിര്‍ബന്ധമില്ല)

നാരങ്ങാ നീര് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു സോസ്പാനില്‍ മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം ചേര്‍ത്ത് നന്നായി തിളപ്പിയ്ക്കുക.

ചായ നന്നായി തിളച്ചു വന്നതിനു ശേഷം തീ വളരെ കുറച്ച് പത്തു മിനിറ്റ് അടച്ചു വച്ച് തിളപ്പിയ്ക്കണം.

അരിപ്പ കൊണ്ട് ചായ അരിച്ചു മാറ്റുക, ചെറു ചൂട് ചായയിലേക്ക് നാരങ്ങാ നീര് ഒരു തുള്ളി ചേര്‍ത്ത് ചെറു ചൂടോടെ കുടിയ്ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News