ആരാധകര്‍ക്ക് നിരാശ; ബ്ലാസ്റ്റേഴ്‌സ് ലൈനപ്പായി; സഹൽ ഇല്ല, ലൂണ കളിക്കും

ഇന്ന് ഗോവ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിന്റെ ഫൈനലിൽ ഹൈദരാബാദ് എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.

ഹൈദരാബാദ് എഫ്.സിയുമായി പോരിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈനപ്പായി. മലയാളി താരം സഹൽ അബ്ദുൽ സമദ് കളിക്കുന്നില്ല. അഡ്രിയാൻ ലൂണ തന്നെയാണ് ടീമിനെ നയിക്കുന്നത്.

മറ്റൊരു മലയാളി താരം കെ.പി രാഹുലും അന്തിമ ഇലവിൻ ഇടം നേടി. ബ്ലാസ്റ്റാഴ്‌സ് ഇലവൻ ഇങ്ങനെ: ഗിൽ,ഖബ്ര, ലെസ്‌കോവിച്ച്, ഹോർമിപാം, സന്ദീപ്, ജീക്‌സൺ സിങ്, പ്യൂയിറ്റ, ലൂണ(നായകൻ), രാഹുൽ കെ.പി, പേരേര ഡയസ്, വാസ്‌ക്വസ്‌.

ഇന്ന് രാത്രി 7.30 നാണ് മത്സരം നടക്കുക. ചരിത്രപുസ്തകങ്ങളിൽ അവരുടെ ആദ്യ ഹീറോ ISL കിരീടം എഴുതി ചേർക്കാൻ ആണ് ഇരുടീമുകളും ഇറങ്ങുന്നത്. ആരാധകരെ എസ് എൽ സ്റ്റേഡിയത്തിലേക്ക് തിരിച്ചുവരുന്ന മത്സരം കൂടിയാകും ഇത്.

സെമിയിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ എടികെ മോഹൻ ബഗാനെതിരേ 3-2ന് അഗ്രഗേറ്റ് ജയിച്ച ശേഷമാണ് മാനുവൽ മാർക്വേസിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനലിലെത്തിയത്. ആദ്യമായി ഫൈനൽ കളിക്കുന്ന ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാകും.

സെമിയിൽ ജംഷദ്പൂരിനെതിരെ 2-1ന്റെ അഗ്രഗേറ്റ് ജയത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറിയത്. തങ്ങളുടെ മൂന്നാമത്തെ ഹീറോ ഐഎസ്എൽ ഫൈനൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് കിരീടത്തിൽ കുറഞ്ഞ ഒന്നും ഇന്ന് പ്രതീക്ഷിക്കുന്നില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും പരസ്പരം 6 തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് മത്സരങ്ങൾ വീതം ജയിച്ചു. ഈ സീസണിൽ ഇരു ടീമുകളും ഓരോ മത്സരം വീതമാണ് നേർക്കുനേർ വന്നപ്പോൾ ജയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here