മലയാളത്തില്‍ മുഴുനീള കാര്‍ റേസിംഗ് ചിത്രം എത്തുന്നു

മലയാളത്തില്‍ ആദ്യമായി ഒരു മുഴുനീള കാര്‍ റേസിംഗ് പശ്ചാത്തലത്തില്‍ സിനിമ എത്തുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഹിമാലയവും, ചെന്നൈയുമാണ്. ഹിമാലയന്‍ റാലിയുമായി ബന്ധപ്പെട്ട ഒരു ട്രാവല്‍ ത്രില്ലറായിരിക്കും പുതിയ ചിത്രമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സിനിമയുടെ എഴുത്ത് തുടങ്ങുകയാണെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ അറിയിച്ചു. ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ ക്യാന്‍വാസിലാണ് പുതിയ കഥ പറയുന്നതെന്നും വലിയ ബഡ്ജറ്റ് വരുന്ന ചിത്രമായതിനാല്‍ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ ഒരു പ്രധാന നടനോടൊപ്പം തമിഴ്, ഹിന്ദി സിനിമയില്‍ നിന്നും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നവരുണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. സ്വപ്നം കണ്ടിരുന്ന ഒരു പ്രൊജക്റ്റ് യാഥാര്‍ഥ്യമാവുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News