‘പട’ യെ അഭിനന്ദിച്ച് അനുരാഗ് കശ്യപ്

തിയേറ്ററുകളിലെത്തി ഏറെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് കമല്‍ കെ എമ്മിന്റെ ‘പട’. ഇപ്പോഴിതാ ‘പട’യെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപ്. യഥാര്‍ത്ഥ സംഭവത്തിന്റെ ശ്കതമായ ആവിഷ്‌ക്കാരമാണ് ചിത്രമെന്നാണ് അനുരാഗ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

‘ചിത്രം ഇപ്പോള്‍ തിയേറ്ററുകളിലുണ്ട്. നിര്‍ബന്ധമായും കാണണം. ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ശക്തവും രസകരവുമായ ആവിഷ്‌ക്കാരം. ട്വിസ്റ്റോടുകൂടെയുള്ള മലയാളത്തിന്റെ ഡോഗ് ഡേ ആഫ്റ്റര്‍നൂണ്‍’, എന്നാണ് അനുരാഗ് കശ്യപ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

സംവിധായകന്‍ പാ രഞ്ജിത്തും മുമ്പ് പടയെ പ്രശംസിച്ച് എത്തിയിരുന്നു. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു, ദിലീഷ് പോത്തന്‍, ടിജി രവി, പ്രകാശ് രാജ്, ഗോപാലന്‍, ഇന്ദ്രന്‍സ്, കനി കുസൃതി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവര്‍ ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel