സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ എപ്രില്‍ 6 മുതല്‍ 10 വരെ; മുഖ്യമന്ത്രി

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ എപ്രില്‍ 6 മുതല്‍ 10 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് ഘടനയെ ഭീഷണിപ്പെടുത്തുന്ന സ്വേച്ഛാധിപത്യ, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ നാം ഒരുമിച്ച് നില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പോരാട്ടത്തില്‍ നമുക്കൊരുമിച്ചു കൈകോര്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടി കോണ്‍ഗ്രസ് വലിയ വിജയമാക്കിത്തീര്‍ക്കാന്‍ ഏവരുടേയും ആത്മാര്‍ത്ഥമായ പിന്തുണയും പങ്കാളിത്തവും അഭ്യര്‍ത്ഥിക്കുന്നുവെന്നും വിവേചനങ്ങളും ചൂഷണങ്ങളും ഇല്ലാത്ത നാളേയ്ക്കായി നമുക്കൊരുമിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here