വെള്ളം കുടിച്ചുകൊണ്ട് വണ്ണം കുറയ്ക്കണോ? എങ്കില്‍ ഇങ്ങനെ പരീക്ഷിച്ച് നോക്കൂ…

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ വെള്ളം കുടിച്ചുകൊണ്ട് വണ്ണം കുറയ്ക്കാമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയും സാധിക്കും. എങ്ങനെയെന്നല്ലേ….ജലത്തിന് നമ്മുടെ ഉപാപചയ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയും എന്നതാണ് സത്യാവസ്ഥ.

അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അര ലിറ്റര്‍ (17 ഔണ്‍സ്) വെള്ളം കുടിക്കുന്നത് ഉപാപചയം 2430 ശതമാനം വരെ 1.5 മണിക്കൂര്‍ സമയത്തേക്ക് വര്‍ധിപ്പിക്കുമെന്നതാണ്. അതായത്, ദിവസവും രണ്ട് ലിറ്റര്‍ വെള്ളം കുടിക്കുന്നത് മൊത്തം ഊര്‍ജ ചെലവ് ദിവസം 96 കലോറി വര്‍ധിപ്പിക്കും എന്നാണ്.

വെള്ളം എപ്പോള്‍ കുടിക്കണം എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഊണിന് അര മണിക്കൂര്‍ മുന്‍പ് ഒരുഗ്ലാസ് വെള്ളം കുടിക്കുക, ഇത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല, വിശപ്പിനെ ശമിപ്പിക്കാനും സഹായകമാണ്. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുകയാണെങ്കില്‍, നമുക്ക് വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും അതിനാല്‍ അധികഭക്ഷണം കഴിക്കുന്നത് തടയാനും കഴിയും.

മറ്റൊരു പഠനത്തില്‍ പറയുന്നത് ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഒരു ലിറ്റര്‍ ജലം കുടിച്ചവര്‍ക്ക് 12 ആഴ്ച (30) കാലയളവില്‍ 44% കൂടുതല്‍ ഭാരം നഷ്ടപ്പെട്ടു എന്നതാണ്.

വെള്ളം ഒരു അത്ഭുതവസ്തുവാണ്. പ്രകൃതി പല ആരോഗ്യ ആനുകൂല്യങ്ങളും ജലത്തിന് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ദൈനംദിന പതിവിലേക്ക് എട്ടു ഗ്ലാസ് വെള്ളമെങ്കിലും ചേര്‍ക്കുന്നത് ശീലമാക്കൂ.

ഊണുസമയത്ത് അധികം കഴിക്കാതെ, ഉള്ളിലെത്തുന്ന ആഹാരത്തെ സ്വീകരിക്കാന്‍ വയറിനെ സജ്ജമാക്കുകയും ചെയ്യും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ (ഉച്ചയ്ക്കു ശേഷം) വെള്ളം കുടിക്കുന്നതിനെക്കാളും ഉത്തമം ആദ്യ പകുതിയില്‍ കുടിക്കുന്നതാണ്. ഇത് രാത്രിയില്‍ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാനും സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel