ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ സൂപ്പ് ഉണ്ടാക്കാം…

ഒരിക്കല്‍ കുടിച്ചാല്‍ വീണ്ടും കുടിക്കാന്‍ തോന്നുന്ന ബ്രോക്കോളി സൂപ്പ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

പ്രധാന ചേരുവകള്‍

1 എണ്ണം ബ്രോക്കോളി
1 എണ്ണം ഉള്ളി
1 എണ്ണം ഉരുളക്കിഴങ്ങ്
4  വെളുത്തുള്ളി
1 ടീസ്പൂണ്‍ പനിക്കൂര്‍ക്ക
1/2 കപ്പ് പാല്‍
1/2 കപ്പ് ചെദ്ദാര്‍ ചീസ്
ആവശ്യത്തിന് വെണ്ണ
ആവശ്യത്തിന് കുരുമുളക്

സൂപ്പ് തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി അതിലേയ്ക്ക് ബട്ടര്‍ ചേര്‍ത്ത്, വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ഇനി തീ അണച്ച് ഇത് തണുക്കാന്‍ അനുവദിക്കുക. ഇതും വേവിച്ച ബ്രോക്കോളിയും ഒരു ജാറില്‍ എടുത്ത് നന്നായി അരച്ചെടുക്കുക.

ഒരു പാന്‍ ചൂടാക്കിയ ശേഷം അരച്ചെടുത്ത ബ്രോക്കോളി പ്യൂരി ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് ഒരല്‍പം പാല്‍, ചെഡാര്‍ ചീസ് എന്നിവയും ചേര്‍ത്ത് സൂപ്പ് കുറുകി വരുന്നത് വരെ പാകം ചെയ്യുക. ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കുരുമുളകും ചേര്‍ത്ത് വീണ്ടും ഒരു 4-5 മിനിറ്റ് പാകം ചെയ്ത് ചൂടോടെ തന്നെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here