ആരും ഗോളടിക്കാതെ ആദ്യപകുതി

ഐ എസ് എല്ലിന്റെ ആദ്യ പകുതി ആരും ഗോളടിക്കാതെ കടന്നു പോയി. ഇരുടീമുകളും കടുത്ത ആവേശത്തോടെയാണ് കളത്തില്‍ പോരാടുന്നത്.
ചരിത്രപുസ്തകങ്ങളില്‍ അവരുടെ ആദ്യ ഹീറോ ISL കിരീടം എഴുതി ചേര്‍ക്കാന്‍ ആണ് ഇരുടീമുകളും ഇറങ്ങുന്നത്. ആരാധകരെ എസ് എല്‍ സ്റ്റേഡിയത്തിലേക്ക് തിരിച്ചുവരുന്ന മത്സരം കൂടിയാണ് ഇത്.

സെമിയില്‍ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ എടികെ മോഹന്‍ ബഗാനെതിരേ 3-2ന് അഗ്രഗേറ്റ് ജയിച്ച ശേഷമാണ് മാനുവല്‍ മാര്‍ക്വേസിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനലിലെത്തിയത്. ആദ്യമായി ഫൈനല്‍ കളിക്കുന്ന ഹൈദരാബാദ് എഫ്സി കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ വെല്ലുവിളി തന്നെയാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഹൈദരാബാദ് എഫ്സിയും പരസ്പരം 6 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് മത്സരങ്ങള്‍ വീതം ജയിച്ചു. ഈ സീസണില്‍ ഇരു ടീമുകളും ഓരോ മത്സരം വീതമാണ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News