ഐഎസ്എല്‍ ഫൈനല്‍; ഗോള്‍വല കുലുക്കിയത് തൃശ്ശൂര്‍ക്കാരന്‍ കെ പി രാഹുല്‍

ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ട ആദ്യ ഗോളടിച്ച് അഭിമാനമായത് തൃശ്ശൂര്‍ക്കാരന്‍ കെ പി രാഹുല്‍. 1-0 എന്ന നിലയിലാണ് നിലവില്‍ മത്സരം തുടരുന്നത്. മത്സരം തുടങ്ങി 68-ാം മിനുട്ടിലാണ് തൃശ്ശൂര്‍ക്കാരനായ കെ പി രാഹുല്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളടിച്ചത്.

ചരിത്രപുസ്തകങ്ങളില്‍ അവരുടെ ആദ്യ ഹീറോ ISL കിരീടം എഴുതി ചേര്‍ക്കാന്‍ ആണ് ഇരുടീമുകളും ഇറങ്ങിയത്. ആരാധകരെ എസ് എല്‍ സ്റ്റേഡിയത്തിലേക്ക് തിരിച്ചുവരുന്ന മത്സരം കൂടിയാകും ഇത്.

സെമിയില്‍ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ എടികെ മോഹന്‍ ബഗാനെതിരേ 3-2ന് അഗ്രഗേറ്റ് ജയിച്ച ശേഷമാണ് മാനുവല്‍ മാര്‍ക്വേസിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനലിലെത്തിയത്.

ആദ്യമായി ഫൈനല്‍ കളിക്കുന്ന ഹൈദരാബാദ് എഫ്സി കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ വെല്ലുവിളിയാകും. സെമിയില്‍ ജംഷദ്പൂരിനെതിരെ 2-1ന്റെ അഗ്രഗേറ്റ് ജയത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മുന്നേറിയത്.

തങ്ങളുടെ മൂന്നാമത്തെ ഹീറോ ഐഎസ്എല്‍ ഫൈനല്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കിരീടത്തില്‍ കുറഞ്ഞ ഒന്നും ഇന്ന് പ്രതീക്ഷിക്കുന്നില്ല.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഹൈദരാബാദ് എഫ്സിയും പരസ്പരം 6 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് മത്സരങ്ങള്‍ വീതം ജയിച്ചു. ഈ സീസണില്‍ ഇരു ടീമുകളും ഓരോ മത്സരം വീതമാണ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here