സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഭീകരാക്രമണം

സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യമൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹൂതി മിലീഷ്യകൾ ഭീകരാക്രമണം നടത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ്  മിസൈലുകളും ഉപയോഗിച്ചു   സൗദിയിലെ  വിവിധ നഗരങ്ങളെ ലക്ഷ്യമാക്കിയായിരുന്നു  ഹൂതി ആക്രമണം.

ആരാംകൊ റിഫൈനറി, വൈദ്യുതി, ജല ശുദ്ധീകരണ പവർ പ്ലാന്റുകൾക്ക് നേരെയും ആക്രമണം നടന്നു.  സൗദിയുടെ ദക്ഷിണ-പടിഞ്ഞാറൻ കേന്ദ്രങ്ങളിലേക്കാണ് ആക്രമണം ഹൂതികൾ  നടത്തിയത്.

ദഹ്റാൻ അൽ-ജനൂബ് പവർ സ്റ്റേഷൻ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്തിയതായി സഖ്യ സേന ചൂണ്ടിക്കാട്ടി.  ജിസാനിലെ ശുഖൈഖ് ജല ശുദ്ധീകരണ പ്ലാന്റും അരാംകോ റിഫൈനറിയും ലക്ഷ്യമിട്ടും ആക്രമണങ്ങൾ നടന്നു.

ഖമീസ് മുശൈത്ത്, യാമ്പു എന്നിവടങ്ങളിലും ഹൂത്തികൾ ആക്രമണം നടത്തി.  ഖമീസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷൻ തകർക്കാനും ശ്രമം നടന്നു.  ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ സഖ്യസൈന്യം പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News