കന്നിക്കിരീടം ചൂടി നൈസാമുകള്‍; പൊരുതിത്തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്സി ഐഎസ്എല്‍ ഫൈനല്‍ മത്സരത്തില്‍ കന്നിക്കിരീടം സ്വന്തമാക്കി ഹൈദരാബാദ് എഫ്സി. പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് എഫ്.സി ഐഎസ്എല്ലിൽ ആദ്യ കിരീടം ചൂടുന്നത്.

നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1 ആയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഷോട്ടുകള്‍ തടുത്ത് ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമാണി താരമായി. ലെസ്‌കോവിച്, നിഷു കുമാര്‍, ജീക്‌സണ്‍ സിങ് എന്നീ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഷോട്ടുകള്‍ പാഴായി.

മലയാളി താരം കെ.പി രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ജീക്‌സണ്‍ സിങ്ങിന്റെ അസിസ്റ്റില്‍ 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ കിടിലന്‍ ഗോള്‍. എന്നാല്‍ 88ാം മിനിറ്റില്‍ സാഹില്‍ ടവേരയുടെ ലോങ് റേഞ്ച് ഗോളിലൂടെ ഹൈദരാബാദ് ഗോള്‍ മടക്കി. അധികമായി അനുവദിച്ച 30 മിനിറ്റില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

എ.ടി.കെ മോഹ്വന്‍ ബഗാന്‍, ചെന്നൈയിന്‍ എഫ്.സി, ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നീ ടീമുകള്‍ക്ക് ശേഷം ഐ.എസ്.എല്‍ ജേതാക്കളാകുന്ന അഞ്ചാമത്തെ ടീമാണ് ഹൈദരാബാദ്.

മലയാളി താരം കെ.പി രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ ഗോള്‍. ജീക്‌സണ്‍ സിങ്ങാണ് പാസ് നല്‍കിയത്. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ജയമുറപ്പിച്ചിരുന്ന വേളയില്‍ 88ാം മിനിറ്റില്‍ സാഹില്‍ ടവേരയുടെ ലോങ് റേഞ്ച് ഗോളിലൂടെയാണ് ഹൈദരാബാദ് ഗോള്‍ മടക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News