ISL കിരീടപ്പോരാട്ടം; പൊരുതി തോറ്റ് കൊമ്പന്‍മാര്‍

കിരീടപ്പോരാട്ടത്തില്‍ നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും കഴിഞ്ഞ് പെനാല്‍ട്ടി ഷൂട്ടൌട്ടിലേക്ക് നീണ്ട മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ 3-1 കീഴടക്കി ഹൈദരാബാദ് ജേതാക്കളായി. മിന്നും സേവുകള്‍ പുറത്തെടുത്ത ഹൈദരാബാദിന്റെ ഗോള്‍കീപ്പര്‍ ഗോവക്കാരന്‍ കൂടിയായ ലക്ഷ്മികാന്ത് കട്ടിമണിയാണ് ഫൈനലിലെ മികച്ച താരം.

ഫറ്റോര്‍ദയിലെ ഫൈനലില്‍ പെനാല്‍ട്ടിയെന്ന ഭാഗ്യപരീക്ഷണത്തിനൊടുവില്‍ ഹൈദരാബാദിനോട് പൊരുതി വീണെങ്കിലും കേരളത്തിന്റെ കൊമ്പന്മാരുടെ മടക്കം തലയുയര്‍ത്തി തന്നെയാണ്. ഇവാന്‍ വുകുമനോവിച്ചെന്ന പരിശീലകന്റെ അഡാര്‍ സംഘത്തിന്റെ പോരാട്ടവീര്യത്തിന് മലയാളി കാല്‍പന്ത് കളി പ്രേമികള്‍ നല്‍കുന്നത് നൂറില്‍ നൂറു മാര്‍ക്കാണ്്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 68ാം മിനിറ്റില്‍ മലയാളി താരം കെ.പി. രാഹുലിലൂടെ മത്സരത്തില്‍ ലീഡെടുത്തത് ബ്ലാസ്റ്റേഴ്‌സ് .

കൊമ്പന്മാരുടെ കിരീട പ്രതീക്ഷകള്‍ക്ക് മേല്‍ ഇടിത്തീയായി, 88 ആം മിനുട്ടില്‍ സബ്സ്റ്റിറ്റിയൂട്ട് താരം സാഹില്‍ തവോറയുടെ മിന്നും ഗോളില്‍ ഹൈദരാബാദും ഒപ്പമെത്തി.

നിശ്ചിത സമയം 11ന് സമനിലയില്‍ അവസാനിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കളി കടന്നു. ടീമുകള്‍ തുല്യത പാലിച്ചതിനെ തുടര്‍ന്ന് നടന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ ലക്ഷ്യം കാണാനായത് ബ്ലാസ്റ്റേഴ്‌സിന്റെ ആയുഷ് അധികാരിക്ക് മാത്രം. മാര്‍ക്കോ ലെസ്‌കോവിച്ച്,നിഷു കുമാര്‍, ജീക്‌സന്‍ സിങ് എന്നിവരുടെ കിക്കുകള്‍ രക്ഷപ്പെടുത്തി ഗോളി ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദിന്റെ വിജയ ഹീറോയായി.

ജോവ വിക്ടര്‍ , ഖസ്സ കമാറ, ഹാളിചരണ്‍ നര്‍സാരി എന്നിവര്‍ ഹൈദരാബാദിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ജാവിയര്‍ സിവേറിയോ പെനാല്‍ട്ടി തുലച്ചു. ബ്ലാസ്റ്റേഴ്‌സിനെ 31നു കീഴടക്കിയ ഹൈദരാബാദ് എഫ്‌സിക്കു കന്നി ഐഎസ്എല്‍ കിരീടം. 5 പതിറ്റാണ്ടുകള്‍ക്ക് ശേഷം ഹൈദരാബാദ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉന്നതിയിലേക്ക്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലുമായി ഗോളെന്ന് ഉറപ്പിച്ച രണ്ട് ഷോട്ടുകള്‍ ക്രോസ്ബാറിലിടിച്ചു മടങ്ങിയത് ബ്ലാസ്റ്റേഴ്‌സിന് ഫൈനലില്‍ തിരിച്ചടിയായി. ഏതായാലും സ്വപ്ന കിരീടത്തിനായി കൊമ്പന്മാര്‍ക്ക് ഇനിയും കാത്തിരിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News