ലത്തീന്‍ സഭയെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് പുതിയ ആര്‍ച്ച് ബിഷപ്പിനുള്ളത്; പിണറായി വിജയന്‍

ഭാവിക്ക് അനുകൂലമായി സഭയെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് പുതിയ ആര്‍ച്ച് ബിഷപ്പിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളില്‍ ലത്തീന്‍ സഭക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ ഡോ.തോമസ് ജെ.നെറ്റോയുടെ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തലസ്ഥാനത്ത് ഒരുക്കിയ പ്രൗഡ ഗംഭീരമായ ചടങ്ങിലായിരുന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പിന്റെ അനുമോദന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

സ്ഥാനം ഒഴിഞ്ഞ ഡോ.എം. സൂസപാക്യം ചടങ്ങില്‍ അധ്യക്ഷനായി. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാത്തോലിക്ക ബാവ, കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ശശി തരൂര്‍ എം.പി, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ മോഡറേറ്റര്‍ ധര്‍മ്മരാജ് റസാലം, പാളയം ഇമാം വിപി സൂഹൈബ് മൗലവി തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News