ഇടുക്കിയില്‍ പാര്‍ട്ടി വിട്ടതിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി

രോഗബാധിതനായി കിടപ്പിലായിരുന്ന യുവാവിനെ പാര്‍ട്ടി വിട്ടതിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. ഇടുക്കി കുമ്മംകല്ല് സ്വദേശി സാഹിറിനാണ് മര്‍ദനമേറ്റത്. എസ്.ഡി.പി.ഐ പ്രവര്‍ത്തനം ഉപേക്ഷിക്കുകയാണെന്ന് കാട്ടി സാഹിര്‍ കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ഇതിന് പിന്നാലെ തന്നെ ആക്രമിക്കുമെന്ന് സംഘടനാംഗങ്ങളില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നുവെന്നും സാഹിര്‍ വെളിപ്പെടുത്തി.

സുഷുമ്ന നാഡിയിലുണ്ടായ ചില തകരാറുകളാല്‍ കഴിഞ്ഞ അഞ്ച് മാസമായി കിടപ്പിലാണ് സാഹിര്‍. ശാരീരികപ്രശ്നങ്ങള്‍ക്കൊപ്പം കടുത്ത സാമ്പത്തിക ബാധ്യതകളുമുണ്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സയ്ക്കടക്കമുള്ള ചെലവുകള്‍ മുന്നോട്ടു പോകുന്നത്. അപ്രതീക്ഷിതമായി വീടിനുള്ളിലേക്കെത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് സാഹിര്‍ പറയുന്നു.

മുന്‍പ് സജീവ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായിരുന്നുവെങ്കിലും സംഘടനയുടെ പ്രവര്‍ത്തനരീതികളോടുള്ള അഭിപ്രായഭിന്നതകളാല്‍ ഒരു മാസം മുന്‍ാണ് സാഹിര്‍ പാര്‍ട്ടി വിട്ടു. ഇക്കാര്യം സൂചിപ്പിച്ച് ഫേയ്സ്ബുക്കില്‍ പോസ്റ്റുമിട്ടിരുന്നു. ഇത് പിന്‍വലിക്കണമെന്ന് നേതാക്കളില്‍ ചിലര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നുവെന്നും തയറാകാതെ വന്നതോടെയാണ് തന്നെ ആക്രമിച്ചതെന്നുമാണ് സാഹിര്‍ വിശദീകരിക്കുന്നത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.ഡി.പി.ഐയുടെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് തൊടുപുഴയില്‍ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News