ദാരിദ്ര്യമല്ല, വികസനം പങ്കുവയ്ക്കലാണ് ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാട്; ധനമന്ത്രി കെ എൻ ബാലഗോപാൽ

ദാരിദ്ര്യമല്ല, വികസനം പങ്കുവയ്ക്കലാണ് ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടെന്ന് ധന മന്ത്രി കെ.എൻ.ബാലഗോപാൽ. കെഎസ്ടിഎ സംസ്ഥാനസമ്മേളനത്തിന്റെ ഭാ​ഗമായി സാമ്പത്തിക രംഗം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാർക്ക് മുഴുവൻ പ്രാപ്തമായ വികസനമാണ് കേരളത്തിലെ ഇടതുസർക്കാർ നടപ്പാക്കുന്നതെന്നും  ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

സാമ്പത്തികമായും പരിസ്ഥിതിപരമായും കെ റെയിലിന്റെ പ്രായോ​ഗികതയിൽ ഒരു സംശയവുമില്ല.  കെ റെയിൽ നഷ്ടപരിഹാരത്തിൽ മാത്രം 13000 കോടിയാണ് വിപണിയിലെത്തുക. ഇതിന്റെ നേട്ടം സമ്പദ്ഘടനയിലുണ്ടാകും.

സംസ്ഥാനങ്ങളെ കേന്ദ്രം ശ്വാസംമുട്ടിക്കുകയാണ്.  നികുതി പിരിക്കാൻ അവകാശമില്ല. സാമൂഹിക പെൻഷൻ 100 രൂപ പോലും വർധിപ്പിക്കാൻ നിവൃത്തിയില്ലാത്ത സ്ഥിതിയിലേക്കാണ് കേന്ദ്രം സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുന്നത്.

കെഎസ്ടിഎ  പ്രസി‍ന്റായി  ഡി സുധീഷിനെയും ജനറൽ സെക്രട്ടറിയായി എൻ ടി ശിവരാജനെയും കൊല്ലത്ത് ചേര്‍ന്ന സംസ്ഥാനസമ്മേളനം  തെരഞ്ഞെടുത്തു. ടി കെ എ ഷാഫിയാണ് ട്രഷറര്‍.  31 അം​ഗ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയെയും 85 അം​ഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News