ഒറ്റ ദിനം 399 ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് നിയമനം; പ്രതീക്ഷയായി ‘പ്രതീക്ഷ’ തൊഴിൽ മേള

ഒറ്റ ദിനം 399 ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് നിയമനവുമായി പ്രതീക്ഷ 2022 സർക്കാർ മെഗാ തൊഴിൽ മേള – 1897 ഉദ്യോഗാർത്ഥികൾ ചുരുക്ക പട്ടികയിൽ
തൊഴിൽ മേള ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്,ജില്ലാ സ്കിൽ കമ്മിറ്റി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പ്രതീക്ഷ 2022’ മെഗാ തൊഴില്‍മേളയിൽ 399 ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് നിയമനം നൽകുകയും 1897 ഉദ്യോഗാർത്ഥികൾ ചുരുക്കപ്പട്ടികയിൽ ഉൾപെടുകയും ചെയ്തു.

എഞ്ചിനീയറിംഗ്, ടെക്നോളജി -ഐ ടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈൽ, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയിൽസ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ 71 കമ്പനികളാണ്‌ സേവന ദാതാക്കളായെത്തിയത് നിപ്പോ ടൊയോട്ട, മാരുതി സുസുകി, പോപ്പുലർ ഹ്യൂണ്ടായി, റാവിസ് ഗ്രൂപ്പ്, കിംസ്, മെഡിസിറ്റി തുടങ്ങിയ കമ്പനികൾ പങ്കെടുത്ത മേളയിൽ ആകെ 3519 ഉദ്യോഗാർഥികൾ പങ്കെടുത്തു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി നടന്ന മേളയിൽ എസ് എസ് എൽ സി മുതൽ ബിരുദ ബിരുദാനന്തര, പ്രൊഫഷണൽ കോഴ്‌സുകൾ കഴിഞ്ഞവരും എൻ എസ് ക്യു എഫ് അനുസൃതമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം നേടിയവരും പങ്കെടുത്തു.

കൊല്ലം ഫാത്തിമ മാതാ കോളേജിൽ നടന്ന തൊഴിൽ മേള ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News