സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍: അന്തിമ തീരുമാനം കെപിസിസി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം: താരിഖ് അന്‍വര്‍

കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന വിഷയത്തില്‍ കെ പി സി സി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് 23 ന് തുടക്കമാകുമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പി ടി തോമസിന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഇപ്പോള്‍ നിലപാട് പറയാനാവില്ല.

ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുന്നത് സ്വാഭാവികമാണെന്നും ഗുലാം നബി ആസാദിന്റെ അഭിപ്രായം വ്യക്തിപരമെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. കെ വി തോമസുമായി സംസാരിച്ചിരുന്നുവെന്നും പ്രാദേശികമായി രാഷ്ട്രീയം മുന്നോട്ട് കൊണ്ടു പോകേണ്ടത് സംസ്ഥാന നേതാക്കളാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

അതേസമയം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന സുധാകരന്റെ താക്കീതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുകയാണ്. തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന നിലപാടില്‍ ശശി തരൂരും കെ വി തോമസും രംഗത്ത്. കെ.സുധാകരന്റെ പ്രതികരണം രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഐഎം നേതൃത്വം പ്രതികരിച്ചു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരിനും കെ വി തോമസിനുമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. എന്നാല്‍ സിപിഐഎം സെമിനാറില്‍ പങ്കെടുക്കരുതെന്നാണ് കെപിസിസി അധ്യക്ഷന്റെ താക്കീത്. നേരത്തെ കെ-റെയില്‍ വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച തരൂരിനെ തിരുത്താന്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും വിവാദത്തിന് തരൂര്‍ മറുപടി പോലും നല്‍കിയിരുന്നില്ല.

ഇതിനുപിന്നാലെയാണ് തരൂരിനെ വിലക്കാനുള്ള സുധാകരന്റെ നീക്കം. എന്നാല്‍ ദേശീയ പാര്‍ട്ടിയുടെ പ്രതിനിധിയെന്ന നിലയിലുള്ള ക്ഷണത്തില്‍ പങ്കെടുക്കുമെന്ന നിലപാടിലാണ് തരൂര്‍. തരൂരിന്റെയും കെവി തോമസിന്റെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുമോയെന്നതാണ് ഇനി നിര്‍ണായകമായ കാര്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News