ഇത് രണ്ടാമൂ‍ഴം: മണിപ്പൂർ മുഖ്യമന്ത്രിയായി എൻ. ബിരേൻ സിംഗ്  ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മണിപ്പൂർ മുഖ്യമന്ത്രിയായി എൻ. ബിരേൻ സിംഗ്  ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇത് രണ്ടാം തവണയാണ് ബിരേൻ സിംഗ് മണിപ്പൂർ മുഖ്യമന്ത്രി ആകുന്നത്.   മണിപ്പൂരിൽ ബി ജെ പി വ്യക്തമായ ആധിപത്യം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം വൈകിയിരുന്നു.

ബിരേൻ സിം​​ഗും  മുതിർന്ന എം എൽ എ ബിശ്വജിത് സിം​ഗും തമ്മിലുള്ള തർക്കമായിരുന്നു കാരണം. തുടർന്ന് കഴിഞ്ഞ ദിവസം ഇൻഫലിൽ ചേർന്ന നിയമസഭാ കക്ഷി യോഗമാണ് കക്ഷി നേതാവായി ബീരേൻ സിംഗിനെ തെരഞ്ഞെടുത്തത്.

കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, കിരൺ റിജിജു എന്നിവർ കേന്ദ്ര നിരീക്ഷകരായി യോഗത്തിൽ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിവച്ചാണ് മണിപ്പൂരിൽ ബിജെപി ഭരണത്തുടർച്ചയുറപ്പിച്ചത്.

തുടർച്ചയായി രണ്ടാം തവണയും മണിപ്പൂരിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുകയാണ്. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്.

ഒൻപത് സീറ്റുകൾ നേടി എൻപിപി വലിയ മുന്നേറ്റമാണ്  കാഴ്ച്ചവെച്ചത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ബിജെപി നിയമസഭാ കക്ഷി യോഗമാണ് ബിരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനമെടുത്തത്. കേന്ദ്ര നിരീക്ഷകരിൽ ഒരാളായ നിർമല സീതാരാമൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here